കേരളം

kerala

ETV Bharat / bharat

ഉപഹാർ സിനിമാ അഗ്നി ദുരന്തം; ഹർജി സുപ്രീം കോടതി തള്ളി - ഉപഹാർ സിനിമാ അഗ്നി ദുരന്തം

സമർപ്പിച്ച ഹർജിയുടെ സാധുത പരിശോധിക്കുകയും കോടതി നടപടികൾ കഴിഞ്ഞതിനാലുമാണ് ഹർജി തള്ളിയതെന്ന് ഉത്തരവിൽ പറയുന്നു.

Uphaar Cinema fire tragedy: Ansal brothers wont go to jail as SC rejects curative plea  Uphaar Cinema fire tragedy  ഉപഹാർ സിനിമാ അഗ്നി ദുരന്തം  ഉപഹാർ സിനിമാ
ഉപഹാർ സിനിമാ അഗ്നി ദുരന്തം; ഹർജി സുപ്രീം കോടതി തള്ളി

By

Published : Feb 20, 2020, 7:44 PM IST

ന്യൂഡൽഹി: 1997 ലെ ഉപഹാർ സിനിമാ അഗ്നി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് .എ ബോബ്ഡെ ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ സമർപ്പിച്ച ഹർജിയുടെ സാധുത പരിശോധിക്കുകയും കോടതി നടപടികൾ കഴിഞ്ഞതിനാലുമാണ് ഹർജി തള്ളിയതെന്നും ഉത്തരവിൽ പറയുന്നു.

സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ഗോപാൽ അൻസലിന് 2018 ഫെബ്രുവരി 9ന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂത്ത സഹോദരൻ സുശീൽ അൻസലിന് വാർദ്ധക്യവും അനാരോഗ്യവും കാരണം ജയിൽ ശിക്ഷ ഒഴിവാക്കാൻ ഉത്തരവിടുകയുമായിരുന്നു. ദക്ഷിണ ഡൽഹിയിലെ ഗ്രീൻ പാർക്ക് പ്രദേശത്തെ ഉപഹാർ സിനിമയിൽ 1997 ജൂൺ 13ന് ഹിന്ദി ചലച്ചിത്രമായ 'ബോർഡർ' പ്രദർശിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ 59 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കേസ്.

ABOUT THE AUTHOR

...view details