കാൺപൂര്‍: ഉത്തര്‍ പ്രദേശില്‍ പീഡനത്തിന് ഇരയായ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന പെൺകുട്ടി ശനിയാഴ്‌ച രാത്രിയോടെയാണ് മരിച്ചത് . ഡിസംബര്‍ പതിനാറിനാണ് പെൺകുട്ടി എസ്‌പി ഓഫീസിന് മുന്നില്‍ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഒക്‌ടോബര്‍ രണ്ടിന് പ്രതിയായ അവദേശ് സിംഗിന്‍റെ പേരില്‍ പെൺകുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ പേരില്‍ കേസെടുത്തെങ്കിലും പ്രതിക്ക് കോടതിയില്‍ നിന്നും ജാമ്യം അനുവദിച്ചു. പൊലീസ് പ്രതിക്കെതിരെ നടപടി എടുത്തിരുന്നില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - UP woman set herself on fire outside SP office
ഡിസംബര്‍ പതിനാറിനാണ് പീഡനത്തിനിരയായ പെൺകുട്ടി എസ്‌പി ഓഫീസിന് മുന്നില്‍ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കേയാണ് മരിച്ചത്
പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
ഡിസംബര്‍ പതിനാറിന് എസ്‌പി ഓഫീസിലെത്തിയ പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കാൺപൂരിലെ ലാല ലജ്‌പത് റായ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ അവദേശ് സിംഗുമായി പെൺകുട്ടി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് ഉന്നാവോ എസ്‌പി വിക്രാന്ത് വീര്‍ വ്യക്തമാക്കി.