കേരളം

kerala

ETV Bharat / bharat

പുകയില കഴിച്ചതിന് പിതാവ് ശകാരിച്ചു; യുവതി ആത്മഹത്യ ചെയ്തു - കാൺപൂർ

ഭക്ഷണം തയ്യാറാക്കുന്നതിനിടെ പുകയില കഴിച്ചതിന് പിതാവ് ശകാരിച്ചിരുന്നുവെന്ന് മരിച്ച യുവതിയുടെ ബന്ധു പൊലീസിനോട് പറഞ്ഞു.

Woman immolates herself  Kanpur news  Suicide  Suicide news  കാൺപൂർ  യുവതി ആത്മഹത്യ ചെയ്തു
പുകയില കഴിച്ചതിന് പിതാവ് ശകാരിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

By

Published : Mar 10, 2020, 7:33 AM IST

കാൺപൂർ: പുകയില കഴിച്ചതിന് പിതാവ് ശകാരിച്ചതിൽ മനംനെന്ത് 24കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ശാസ്ത്രി നഗറിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. മനീഷ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ പുകയില കഴിച്ചതിന് പിതാവ് ശകാരിച്ചിരുന്നുവെന്ന് മരിച്ച യുവതിയുടെ ബന്ധു പൊലീസിനോട് പറഞ്ഞു.

മുൻ കാലങ്ങളിലും യുവതി അധികമായി പുകയില വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നെന്നും ഇതിന് നിരവധി തവണ യുവതിയെ ശകാരിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം പിതാവ് ശകാരിച്ചതിനെത്തുടർന്ന് അടുക്കളയിൽ നിന്നും മണ്ണെണ്ണ എടുത്തുക്കൊണ്ട് പോയി തന്‍റെ മുറിയിൽ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യ ശ്രമത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മനീഷയുടെ മരണം ആത്മഹത്യയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details