കേരളം

kerala

ETV Bharat / bharat

പതിനെട്ടുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത രണ്ട് പേർ പിടിയിൽ - ലഖ്‌നൗ

സംഭവ സമയം യുവതിയുടെ പിതാവും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നെന്നും ഇവർ സംഭവം അറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

UP woman kidnapped  raped by two men  തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു  ബലാത്സംഗം ചെയ്ത രണ്ട് പേർ പിടിയിൽ  ലഖ്‌നൗ  ഉത്തർപ്രദേശ്
പതിനെട്ടുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത രണ്ട് പേർ പിടിയിൽ

By

Published : Nov 23, 2020, 2:04 PM IST

ലഖ്‌നൗ:ഉത്തർപ്രദേശിലെ ബറാബങ്കിയിൽ 18കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പൊലീസ്. ശനിയാഴ്ച വൈകുന്നേരമാണ് രണ്ട് പേർ ചേർന്ന് യുവതിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതെന്ന് എസ്പി അരവിന്ദ് ചതുർവേദി പറഞ്ഞു. സംഭവ സമയം യുവതിയുടെ പിതാവും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നെന്നും ഇവർ സംഭവം അറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ കുടുംബം പൊലീസിൽ പരാതിപ്പെടുകയും തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിൽ പ്രദേശത്തുള്ള കനാലിൽ കണ്ടെത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മൊഴി എടുത്തതായും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details