ലഖ്‌നൗ: ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ ജനിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കി സ്വദേശിനി അനിതയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഗർഭിണിയായി 28 ആഴ്‌ചകൾക്ക് ശേഷമാണ് അനിത പ്രസവിച്ചത്. മൂന്ന് പെൺകുട്ടികളും, രണ്ട് ആൺകുട്ടികളുമാണ് ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെ ആശുപത്രിയിലുണ്ടെന്ന് ബരാബങ്കി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്‌ടർ രാജർഷി ത്രിപതി പറഞ്ഞു.
യുപിയിൽ ഒറ്റപ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് അഞ്ച് കുഞ്ഞുങ്ങള്‍ക്ക് - ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ ജനിച്ചു
ഉത്തർപ്രദേശിലെ ബരാബങ്കി സ്വദേശിനി അനിതയാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൂന്ന് പെൺകുട്ടികളും, രണ്ട് ആൺകുട്ടികളുമാണ് ജനിച്ചത്.
യുപിയിൽ ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ ജനിച്ചു
പ്രസവം സാധാരണ രീതിയിലായിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ ഭാരത്തിൽ വ്യത്യാസമുള്ളതിനാൽ അണുബാധക്ക് സാധ്യത കൂടുതലാണെന്നും ഡോക്‌ടർ അറിയിച്ചു. അൾട്രാസോണോഗ്രാഫി പരിശോധനയിൽ അനിത ഒന്നിലധികം കുഞ്ഞുങ്ങളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഡോക്‌ടർ രാജർഷി ത്രിപതി പറഞ്ഞു. അനിതയുടെ ഭർത്താവ് കുന്ദൻ ഗൗതം കർഷകനാണ്. 2017ലാണ് ഇവർ വിവാഹിതരായത്. ഇവർക്ക് ഒരു കുട്ടി കൂടിയുണ്ട്. കുടുംബത്തിലെ എല്ലാവരും അത്ഭുതപ്പെട്ടുവെന്നും ഈ അനുഗ്രഹം ലഭിച്ചതിൽ താൻ സന്തുഷ്‌ടനാണെന്നും കുന്ദൻ ഗൗതം പറഞ്ഞു.