അയോധ്യ (ഉത്തര്‍പ്രദേശ്): രാജ്യത്ത് വീണ്ടും മുത്തലാഖ്. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. പെണ്‍കുട്ടിയെ പ്രസവിച്ചതിനാണ് ഹൈദര്‍ ഗഞ്ചിലെ ജനാ ബസാറിലുള്ള സഫ്രിന്‍ അന്‍ജും എന്നയാള്‍ ഭാര്യയെ മൊഴിചൊല്ലിയത്. ഇരുപത്തിയാറുകാരിയായ യുവതി കഴിഞ്ഞ പതിനെട്ടിനാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പെണ്‍കുട്ടിയെ പ്രസവിച്ചതിന് യുവതിയെ മൊഴിചൊല്ലി - ഉത്തര്‍പ്രദേശ്
അയോധ്യയിലെ ഹൈദര്‍ ഗഞ്ച് സ്വദേശിയായ സഫ്രിന്‍ അന്‍ജും എന്നയാളാണ് ഭാര്യയെ മൊഴിചൊല്ലിയത്.
പെണ്‍കുട്ടിയെ പ്രസവിച്ചതിന് യുവതിയെ മൊഴിചൊല്ലി
കല്യാണത്തിന് ശേഷം ആദ്യമാസം മുതല്‍ തന്നെ സ്‌ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞു. നകത്വാര സ്വദേശിനിയായ യുവതിയെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് സഫ്രിന്‍ വിവാഹം കഴിച്ചത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അയോധ്യ റൂറല്‍ എസ്‌പി സൈലേന്ദ്ര കുമാര്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സൈലേന്ദ്ര കുമാര്‍ അറിയിച്ചു.