ലഖ്നൗ: ഉത്തർപ്രദേശിലെ ജലൗനിൽ പൊലീസ് മർദിച്ചതിനെ തുടർന്ന് 22കാരി ആത്മഹത്യ ചെയ്തു. ജലൗൻ സ്വദേശി നിഷു ചൗധരിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുപിയിൽ പൊലീസ് മർദനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ചു - യുവതി തൂങ്ങിമരിച്ചു
മോഷണകുറ്റം ആരോപിച്ച് പെൺകുട്ടിയെ പൊലീസുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു
വെള്ളിയാഴ്ച ഉച്ചയ്ക്ക് ബാൽദൗ ചൗക്കിലെ മാർക്കറ്റിൽ പോയ നിഷുവിനും സുഹൃത്തുക്കൾക്കുമെതിരെ കടയുടമകൾ മോഷണ കുറ്റം ആരോപിച്ചിരുന്നു. തുടർന്ന് കടയുടമകൾ ഇവരെ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിനുശേഷം ഇവരെ ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചു. എന്നാൽ യുവതിയെ പൊലീസുകാർ സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ശനിയാഴ്ച വീണ്ടും സ്റ്റേഷനിലേക്ക് വിളിക്കുകയും പെൺകുട്ടിയെ അപമാനിക്കുകയും ചെയ്തതായും കുടുംബാംഗങ്ങൾ പറഞ്ഞു. പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് ഇൻസ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ മുന്നിൽ പ്രതിഷേധം നടത്തി. ഇതേതുടർന്ന് സർക്കിൾ ഓഫീസർ സന്തോഷ് കുമാർ സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.