ലക്‌നൗ: വിദ്യാര്‍ഥിയെ കൊന്ന പുലിയെ ഗ്രാമവാസികള്‍ വെടിവെച്ചു കൊന്നു. ഉത്തര്‍ പ്രദേശ് ബിജ്‌നോരിലാണ് സംഭവം. തിങ്കളാഴ്‌ച സ്‌കൂള്‍ വിട്ടു വരുകയായിരുന്ന വിദ്യാര്‍ഥിയെ പുലി ആക്രമിക്കുകയും ബോഗ്‌പൂര്‍ ഗ്രാമത്തില്‍ നിന്നും പത്ത് കിലോ മീറ്റര്‍ അകലെ നസിബബാദ് വരെ വലിച്ചിഴച്ച് കൊണ്ടുപോയി കൊല്ലുകയുമായിരുന്നു. ബിജ്‌നോര്‍ സ്വദേശി പ്രശാന്താണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥിയെ ആക്രമിച്ച പുലിയെ ഗ്രാമവാസികള്‍ വെടിവെച്ച് കൊന്നു - വിദ്യാര്‍ഥിയെ ആക്രമിച്ച പുലിയെ വെടിവെച്ച് കൊന്നു
സ്‌കൂള്‍ വിട്ടു വരുകയായിരുന്ന വിദ്യാര്‍ഥിയെ പുലി ആക്രമിക്കുകയും ബോഗ്‌പൂര്‍ ഗ്രാമത്തില്‍ നിന്ന് പത്ത് കിലോ മീറ്റര്‍ അകലെ നസിബബാദ് വരെ വലിച്ചിഴച്ച് കൊണ്ടുപോയി കൊല്ലുകയുമായിരുന്നു
വിദ്യാര്‍ഥിയെ ആക്രമിച്ച പുലിയെ വെടിവെച്ച് കൊന്നു
പുലിയുടെ ആക്രമണം വര്‍ധിക്കുന്നുണ്ടെന്നും എന്നാല്‍ ഗ്രാമവാസികള്‍ക്ക് പുലിയെ കൊല്ലാനുള്ള അവകാശമില്ലെന്നും ബിജ്‌നോര്‍ ഡി.എം.ആര്‍ പാണ്ഡേ പറഞ്ഞു. കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.