കൊവിഡ് 19 നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ ചെയ്ത ആളുടെ പരിശോധനാ ഫലം നെഗറ്റീവ് - COVID-19
ഇദ്ദേഹത്തിന്‍റെ രക്ത സാമ്പിൾ മീററ്റ് മെഡിക്കൽ കൊളജിലേക്ക് അയച്ചിരുന്നു. തുടർന്നാണ് ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ സഞ്‌ജയ് ഭട്‌നഗര്‍ പറഞ്ഞു
ലക്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ ചെയ്ത ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ രക്ത സാമ്പിൾ മീററ്റ് മെഡിക്കൽ കൊളജിലേക്ക് അയച്ചിരുന്നു. തുടർന്നാണ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ സഞ്‌ജയ് ഭട്‌നഗര്‍ പറഞ്ഞു. ഷാംലി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ആശുപത്രിയുടെ സീലിംഗിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.