ഉത്തർപ്രദശിൽ കൊവിഡ് 19 രോഗ ബാധ ഉള്ളതായി സംശയിച്ച ആൾ തൂങ്ങി മരിച്ചു - കൊവിഡ് 19
ആശുപത്രിയിലെ സീലിംഗില്‍ തൂങ്ങി മരിച്ച നിലയിലാണ് 40കാരനെ കണ്ടത്. കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ ആശുപത്രിയിൽ ക്വാറന്‍റൈനിൽ കഴിയുകയായിരിന്നു ഇയാൾ

ഉത്തർപ്രദശിൽ കൊവിഡ് 19 രോഗ ബാധ ഉള്ളതായി സംശയിച്ച ആൾ തൂങ്ങി മരിച്ചു
ലക്‌നൗ: കൊവിഡ് 19 രോഗ ബാധ ഉള്ളതായി സംശയിക്കുന്നയാള്‍ ആത്മഹത്യ ചെയ്തു. 40കാരനെയാണ് ആശുപത്രിയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് രോഗ ബാധ ലക്ഷണങ്ങളെ തുടർന്ന് ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ ആശുപത്രിയിൽ ക്വാറന്‍റൈനിൽ കഴിയുകയായിരിന്നു ഇയാൾ. എന്നാൽ ഇയാളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഷംലി ഡി.എം ജസ്ജിത് കൗർ പറഞ്ഞു.