നാടന്‍ പാട്ട് ഗായികയുടെ മരണം; ആറ് പേര്‍ പിടിയില്‍ - UP: Six arrested for murder after exchange of fire in Greater Noida
ഒക്‌ടോബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് നാടൻ പാട്ട് ഗായിക സുഷ്‌മ വെടിയേറ്റ് മരിച്ചത്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രശസ്‌ത നാടൻ പാട്ട് ഗായികയെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ഗ്രേറ്റര്‍ നോയിഡയില്‍ പൊലീസും അക്രമികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ ആറ് പ്രതികളില്‍ രണ്ട് പേരാണ് ഗായികയായ സുഷ്‌മയെ വെടിവെച്ച് കൊലപ്പെടുത്തിയത്. മറ്റ് നാല് പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. പ്രതികളുടെ വാഹനവും പൊലീസ് കണ്ടെടുത്തു. ഒക്‌ടോബര്‍ ഒന്നിനാണ് സുഷ്‌മയെ വീടിന് സമീപം വെച്ച് വെടിവെച്ച് കൊന്നത്. പിടിയിലായ പ്രതികൾ നിരവധി കിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.