കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥിനി കൂട്ട മാനഭംഗത്തിനിരയായി

സ്കൂളില്‍ നിന്നും തിരികെ വരുമ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മകളെ പ്രതികള്‍ ശല്യം ചെയ്തിരുന്നതായി കുടുംബം.

ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥി കൂട്ട മാനഭംഗത്തിനിരയായി

By

Published : Aug 27, 2019, 1:04 AM IST

ഉത്തർപ്രദേശ്: പ്രയാഗ്‌രാജിൽ സ്കൂൾ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായി. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ടിരുന്ന രമേശും സുഹൃത്തുക്കളുമാണ് പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്കൂളില്‍ നിന്നും തിരികെ വരുന്ന വഴിയിലാണ് ആക്രമിക്കപ്പെട്ടത്. കേസില്‍ മുഖ്യപ്രതി പിടിയിലായെന്ന് പൊലീസ് അറിയിച്ചു.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെയും തന്‍റെയും ചിത്രങ്ങള്‍ രമേശ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.മകളെ രമേശ് നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തരുതെന്ന് നിരവധി തവണ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബം പറയുന്നു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ബ്രജേഷ് ശ്രീവാസ്തവ് അറിയിച്ചു.

ABOUT THE AUTHOR

...view details