ഉത്തർപ്രദേശിൽ 3,561 പേർക്ക് കൂടി കൊവിഡ് - up government
88.36 ശതമാനം ആണ് രോഗമുക്തി നിരക്ക്
![ഉത്തർപ്രദേശിൽ 3,561 പേർക്ക് കൂടി കൊവിഡ് ഉത്തർപ്രദേശ് കൊവിഡ് കണക്കുകൾ up covid updates covid19 indian states covid update ലഖ്‌നൗ up government കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9090529-94-9090529-1602089570795.jpg)
ഉത്തർപ്രദേശിൽ 3,561 പേർക്ക് കൂടി കൊവിഡ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ 3,561 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,24,326 ആയി ഉയർന്നു. 47 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 6,200 ആയി. 4,219 പേർ രോഗമുക്തരായി. 43,154 പേർ ചികിത്സയിൽ തുടരുന്നു. 88.36 ശതമാനം ആണ് രോഗമുക്തി നിരക്ക്. 1.62 ലക്ഷം സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു. ആകെ 1.12 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.