ലഖ്‌നൗ:ഉത്തർപ്രദേശിൽ 94 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 5,809 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,54,275 ആയി. 5,047 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. 65,954 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
5000 കടന്ന് ഉത്തർപ്രദേശിലെ കൊവിഡ് ബാധിതര്‍
സംസ്ഥാനത്ത് ഇതുവരെ 2,83,274 പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 79.96 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്
5000 കടന്ന് ഉത്തർപ്രദേശിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
സംസ്ഥാനത്ത് ഇതുവരെ 2,83,274 പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 79.96 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 6,584 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം, സംസ്ഥാനത്ത് യൂണിഫൈഡ് കൊവിഡ് പോർട്ടൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. കൂടാതെ ലഖ്‌നൗ, കാൺപൂർ, പ്രയാഗ്രാജ്, വാരണാസി, ഗോരഖ്പൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.