കേരളം

kerala

ETV Bharat / bharat

യുപിയിൽ 24 മണിക്കൂറിനിടെ 113 കൊവിഡ് മരണങ്ങൾ - കൊവിഡ്

സംസ്ഥാനത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.

UP records highest 113 fresh coronavirus deaths
UP records highest 113 fresh coronavirus deaths

By

Published : Sep 15, 2020, 6:32 PM IST

ലക്നൗ: യുപിയിൽ 24 മണിക്കൂറിനിടെ 113 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,604 ആയി. സംസ്ഥാനത്ത് 6,895 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ 3,24,036 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,52,097 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 67,335 പേരാണ്. തിങ്കളാഴ്ച 1,48,118 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചു. 35,293 രോഗികൾ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details