ലഖ്‌നൗ: ഉത്തർ പ്രദേശിലെ 500ലധികം പോസ്റ്റ് ഓഫീസുകളിൽ ഹാൻഡ് സാനിറ്റൈസർ വിൽക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് മേഘ്‌ദൂത്ത് ഗ്രാമോദ്യോഗ് സേവാ സാൻസ്‌താനുമായി തപാൽ വകുപ്പ് ധാരണാപത്രം ഒപ്പിട്ടതായി ഉത്തർ പ്രദേശ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ കൗശലേന്ദ്ര കുമാർ സിൻഹ പറഞ്ഞു. ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള നിരവധി ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സഹകരണ സംഘമാണ് മേഘ്‌ദൂത്ത് ഗ്രാമോദ്യോഗ് സേവാ സാൻസ്‌താൻ.
ഉത്തർ പ്രദേശിൽ പോസ്റ്റ് ഓഫീസുകളിൽ സാനിറ്റൈസർ വിൽക്കാനൊരുങ്ങുന്നു
മേഘ്‌ദൂത്ത് ഗ്രാമോദ്യോഗ് സേവാ സാൻസ്‌താൻ എന്ന സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പിട്ടതായി ഉത്തർ പ്രദേശ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ കൗശലേന്ദ്ര കുമാർ സിൻഹ പറഞ്ഞു
ഉത്തർ പ്രദേശിൽ പോസ്റ്റ് ഓഫീസുകളിൽ ഹാൻഡ് സാനിറ്റൈസർ വിൽക്കാനൊരുങ്ങുന്നു
സംസ്ഥാനത്തുള്ള 500ലധികം പോസ്റ്റ് ഓഫീസുകളിൽ ജൂൺ 15മുതൽ സാനിറ്റൈസർ അടക്കമുള്ള ഉൽപന്നങ്ങൾ ലഭ്യമാകുമെന്നും ഒരു വർഷത്തേക്ക് മാത്രമാണ് ഈ സേവനം തുടരുകയെന്നും കൗശലേന്ദ്ര കുമാർ സിൻഹ പറഞ്ഞു. ലോക്ക് ഡൗൺ സമയത്തും പോസ്റ്റൽ വകുപ്പ് സജീവമായി പ്രവർത്തിച്ചിരുന്നു. സ്ഥിരം സർവീസുകൾക്ക് പുറമെ വെന്‍റിലേറ്റർ, കൊവിഡ് കിറ്റുകൾ അടക്കമുള്ളവ ആശുപത്രികളിൽ എത്തിച്ചിരുന്നു.