ലക്നൗ: ഉത്തർപ്രദേശിൽ സഹപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് വനിതാ കോൺസ്റ്റബിൾ രംഗത്ത്. പരാതി പ്രകാരം കോൺസ്റ്റബിൾ ഗൗരവ് കുമാറിനെതിരെ ഹസ്രത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ ചികിത്സയ്ക്ക് ശേഷം അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിൽ സഹപ്രവർത്തകനെതിരെ ലൈംഗിക പീഡനം ആരോപിച്ച് പൊലീസുകാരി - ഉത്തർപ്രദേശ് ലൈംഗിക പീഡനം
സംഭവത്തെ തുടർന്ന് പൊലീസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു
![ഉത്തർപ്രദേശിൽ സഹപ്രവർത്തകനെതിരെ ലൈംഗിക പീഡനം ആരോപിച്ച് പൊലീസുകാരി Uttar Pradesh Woman constable Blackmailing Rape woman cop alleges rape പൊലീസ് ലൈംഗിക പീഡനം ഉത്തർപ്രദേശ് ലൈംഗിക പീഡനം ഹസ്രത്ത്ഗഞ്ച് പൊലീസ് സ്റ്റേഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:56-up-luc-01-women-accused-of-rape-on-soldier-pic-7200985-11062020113743-1106f-00548-378.jpg)
Uttar
2018ലാണ് ഗൗരവിനെ പരിചയപ്പെടുന്നതെന്നും സുഹൃത്തുക്കളായ ശേഷം വീട്ടിലേക്ക് ക്ഷണിച്ച്, മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതിക്കൊപ്പമുള്ള ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. ഗൗരവ് വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്നും അയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.