ലക്നൗ:ഹിന്ദു സമാജ് പാര്‍ട്ടി നേതാവും, ഹിന്ദു മഹാ സഭാ മുന്‍ അധ്യക്ഷനുമായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ യു പി പൊലീസ് പുറത്ത് വിട്ടു. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പ്രതിഫലവും ഉത്തര്‍പ്രദേശ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ഫാക്, മൊയ്‌നുദ്ദീന്‍ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലക്നൗവിലെ ഖുര്‍ഷിദ് ബാഗ് റോഡിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് അജ്ഞാതര്‍ നടത്തിയ വെടിവെപ്പിലാണ് കമലേഷ് തിവാരി കൊല്ലപ്പെടുന്നത്.
കമലേഷ് തിവാരിയുടെ കൊലപാതകം; പൊലീസ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു - National news
കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടര ലക്ഷം പ്രതിഫലവും ഉത്തര്‍പ്രദേശ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്
കമലേഷ് തിവാരിയുടെ കൊലപാതകം; യു പി പൊലീസ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു
രണ്ട് സംസ്ഥാനങ്ങളിലേയും പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേര്‍ ഗുജറാത്തിലും രണ്ട് പേര്‍ യുപിയിലെ ബിജിനോരിലുമാണ് അറസ്റ്റിലായതെന്ന് ഉത്തര്‍ പ്രദേശ് ഡിജിപി അറിയിച്ചു. റാഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍, മൗലാന മുഹ്സിന്‍ ശൈഖ് എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. ഹിന്ദു മഹാസഭ നേതാവായിരുന്ന കമലേഷ് തിവാരി 2017ല്‍ ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.