കേരളം

kerala

ETV Bharat / bharat

യുപിയില്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പിടിയില്‍ - ലക്‌നൗ

യുഎസിലെ മസാച്ചുസെറ്റ്സ്‌ ബാബ്‌സണ്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന സുദർശി ഭട്ടിയാണ് മരിച്ചത്

Uttar Pradesh  Sudiksha Bhati  UP Police  Eve teasing  Mayawati  Babson College  യുപിയില്‍ യുഎസ്‌ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പിടിയില്‍  യുഎസ്‌ വിദ്യാര്‍ഥിനി  യുപി  ലക്‌നൗ  യുഎസ്‌ വിദ്യാര്‍ഥിനി
യുപിയില്‍ യുഎസ്‌ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പിടിയില്‍

By

Published : Aug 16, 2020, 1:44 PM IST

ലക്‌നൗ: യുഎസ്‌ വിദ്യാര്‍ഥിനി യുപിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും പിതാവ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് നടപടി. പെണ്‍കുട്ടിയും ബന്ധുവും സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്ന് യുവാക്കള്‍ ശല്യപ്പെടുത്തുകയായിരുന്നു. യുവാക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്ന് പിതാവ്‌ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 10നാണ് സുദർശി ഭട്ടി അപകടത്തില്‍ മരിക്കുന്നത്. അതേസമയം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ട്രക്കും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും യുവാക്കള്‍ പറഞ്ഞു. യുഎസ് മസാച്ചുസെറ്റ്സില്‍‌ ബാബ്‌സണ്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു സുദർശി ഭട്ടി. ജൂണിലാണ് വിദ്യാര്‍ഥിനി ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ABOUT THE AUTHOR

...view details