ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ 1,332 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ദിവസം കൂടിയാണിന്ന്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 29,968 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ 827 ആയി. 9,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 19,627 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 9.22 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. തിങ്കളാഴ്‌ച മാത്രം 30,329 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു.
യുപിയില്‍ 1,332 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 29,968
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 827 ആയി. 9,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങൾ മുൻകരുതല്‍ എടുക്കേണ്ടതിന്‍റെ ആവശ്യകത ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്താൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസുകളിലും വ്യാവസായിക യൂണിറ്റുകളിലുമായി 33,571 കൊവിഡ് ഹെൽപ്പ് ഡെസ്‌കുകൾ വിവിധ വകുപ്പുകളുടെ കീഴില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഇതുവരെ 6,000 കേസുകൾ കണ്ടെത്താനായി. ജൂലൈ രണ്ട് മുതൽ മീററ്റ് ഡിവിഷനിലും ജൂലൈ അഞ്ച് മുതൽ സംസ്ഥാനത്തെ മറ്റ് ഡിവിഷനുകളിലും ആരംഭിച്ച വീടുതോറുമുള്ള പ്രചാരണ പരിപാടിയെക്കുറിച്ചും അമിത് മോഹൻ പ്രസാദ് പറഞ്ഞു. ഇവര്‍ കൊവിഡ് ലക്ഷണങ്ങളുള്ളവരുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും വിശദാംശങ്ങൾ ശേഖരിച്ച് പട്ടിക തയ്യാറാക്കുന്നു. പ്രത്യകേ ശ്രദ്ധ വേണ്ടവരുടെ വിവരങ്ങൾ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.