അച്ഛനേയും മകളേയും ആക്രമിച്ചവർ പിടിയില്‍ - recent arrest in up
പ്രതികളായ ഗൗതമിനെയും മുകേഷിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു
ലക്‌നൗ : അച്ഛനേയും മകളേയും ആക്രമിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍. മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന യുവാക്കൾക്കെതിരെ ഞായറാഴ്‌ച ഗോരാഗ്‌പൂരിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുന്നതിനിടയിലാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. പ്രതികളായ രണ്ടു പേരും നിരന്തരം ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി യുവതിയുടെ പരാതിയില്‍ പറയുന്നു പ്രതികൾ വസ്ത്രങ്ങൾ വലിച്ച് കീറിയതായും അത് തടയാനെത്തിയ പിതാവിനെ ഉപദ്രവിച്ചതായും പെൺകുട്ടി പൊലീസിന് മൊഴി നല്‍കി. തിങ്കളാഴ്‌ച പ്രതികളായ ഗൗതമിനെയും മുകേഷിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.