ലഖ്‌നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മമത ബാനർജി ഒരു സമ്പൂർണ്ണ ബംഗ്ലാദേശി ആയെന്നും രാജ്യത്തിന് അപകടമായി മാറിയെന്നുമാണ് ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞത്. ഇസ്ലാമിക ഭീകരരുടെ നിർദേശപ്രകാരം മമതാ ബാനർജി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം ബംഗ്ലാദേശിൽ അഭയം തേടാൻ മമതാ ബാനർജി തയ്യാറാകുമെന്നും ശുക്ല പറഞ്ഞു.
മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ആനന്ദ് സ്വരൂപ് ശുക്ല - ബിജെപി വാർത്തകൾ
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷാവസാനം നടക്കും
മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ആനന്ദ് സ്വരൂപ് ശുക്ല
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കും. 294 സീറ്റുകളുള്ള മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത മത്സരമായിരിക്കും.