ഡല്‍ഹി: ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞതെന്ന് ഭൂപേന്ദ്ര സിംഗ് ചൗധരി ട്വീറ്റ് ചെയ്തു. ഡോക്ടർമാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയിൽ ആണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ചൗധരി ട്വീറ്റില്‍ പറയുന്നു.
ഉത്തര്‍പ്രദേശ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിക്ക് കൊവിഡ് - Brajesh Pathak
കൊവിഡ് പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞതെന്ന് ഭൂപേന്ദ്ര സിംഗ് ചൗധരി ട്വീറ്റ് ചെയ്തു
ഉത്തര്‍പ്രദേശ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിക്ക് കൊവിഡ് ബാധ
നേരത്തെ ഉത്തർപ്രദേശ് മന്ത്രിമാരായ അതുൽ ഗാർഗ്, ബ്രജേഷ് പതക് എന്നിവർ കോവിഡ് -19 പോസിറ്റീവ് ആയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ഉത്തർപ്രദേശ് മന്ത്രിയുമായ ചേതൻ ചൗഹാൻ ഓഗസ്റ്റ് 16 ന് അന്തരിച്ചിരുന്നു.