ഉത്തര്‍പ്രദേശ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുല്‍ ഗാര്‍ഗിന് കൊവിഡ് സ്ഥിരീകരിച്ചു - Atul Garg covid posetive
ഉത്തര്‍പ്രദേശ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുല്‍ ഗാര്‍ഗിന് കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകണമെന്ന് ഗാര്‍ഗ് അറിയിച്ചു.
ലക്‌നൗ: ഉത്തര്‍പ്രദേശ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുല്‍ ഗാര്‍ഗിന് കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകണമെന്ന് ഗാര്‍ഗ് അറിയിച്ചു. ഓഗസ്റ്റ് 15 ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയതില്‍ ഗാര്‍ഗ് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി 9 മണിയോടെ നടത്തിയ ദ്രുത പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഓഗസ്റ്റ് 16 മുതല്‍ 18 വരെ താനുമായി ബന്ധപ്പെട്ട ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനക്ക് വിധേയരാകണമെന്നും ഗാര്‍ഗ് ട്വിറ്ററിലൂടെ അറിയിച്ചു. ഉത്തര്‍പ്രദേശ് മന്ത്രിമാരായ കമല്‍ രാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു.