സ്വത്ത് തർക്കം; മധ്യവയസ്‌കന് വെടിയേറ്റു
വെടിവച്ച രാജേന്ദ്ര സിംഗ് എന്ന രാജൻ അറസ്റ്റിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു
സ്വത്ത് തർക്കം; 52 കാരന് അനന്തരവന്‍റെ വെടിയേറ്റു
ലക്‌നൗ:സ്വത്ത് തർക്കത്തെ തുടർന്ന് 52കാരന് അനന്തരവന്‍റെ വെടിയേറ്റു. ചന്ദ്രപാൽ സിംഗിനാണ് വെടിയേറ്റത്. തിങ്കളാഴ്‌ച ഖരേലയിലാണ് സംഭവം. വെടിവച്ച രാജേന്ദ്ര സിംഗ് എന്ന രാജൻ അറസ്റ്റിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. ചന്ദ്രപാൽ സിംഗിന്‍റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.