കേരളം

kerala

ETV Bharat / bharat

കൊവിഡ് പരിശോധന നടത്താത്ത യുവാവിനെ ബന്ധുക്കള്‍ മര്‍ദിച്ച് കൊന്നു - ലഖ്‌നൗ

മെയ് 19ന് ഡൽഹിയിൽ നിന്ന് തിരികെയെത്തിയ മജ്ജീദ് തെർമൽ സ്ക്രീനിങിന് വിധേയനായി. ഫലം നെഗറ്റീവായിരുന്നു

Uttar Pradesh  Coronavirus  covid test  cousins killed youth  crime in UP  UP news  കൊവിഡ് പരിശോധന  ഉത്തർ പ്രദേശ്  കൊവിഡ് ടെസ്റ്റ്  ലഖ്‌നൗ  യുപി ക്രൈം വാർത്ത
കൊവിഡ് പരിശോധനക്ക് തയ്യാറാകാത്തതിനെ തുടർന്ന് യുവാവിനെ സഹോദരങ്ങൾ അടിച്ച് കൊലപ്പെടുത്തി

By

Published : May 24, 2020, 1:33 PM IST

ലഖ്‌നൗ: കൊവിഡ് പരിശോധന നടത്താതിരുന്നതിനെ യുവാവിനെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. 23കാരനായ മജ്ജീദ് സിങ് ആണ് മരിച്ചത്. സംഭവത്തിൽ മജ്ജീദിന്‍റെ പിതാവിന്‍റെ പരാതിയെ തുടർന്ന് ബന്ധുക്കൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. മജ്ജീദിന്‍റെ ബന്ധുവായ കപിൽ, മനോജ്, ഇവരുടെ അമ്മ പുനിയ, മനോജിന്‍റെ ഭാര്യ ഡോളി എന്നിവർക്കെതിരെയാണ് പിതാവ് പൊലിസിൽ നല്‍കിയത്.

മെയ് 19ന് ഡൽഹിയിൽ നിന്ന് തിരികെയെത്തിയ മജ്ജീദ് തെർമൽ സ്ക്രീനിങിന് വിധേയനായി. ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഇയാള്‍ കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ യുവാവിനോട് കൊവിഡ് പരിശോധന നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന വാക്കു തർക്കത്തിൽ മജ്ജീദിനെ സഹോദരങ്ങൾ മർദിച്ചു. തലക്ക് മർദനമേറ്റതാണ് മജ്ജീദിന്‍റെ മരണത്തിന് കാരണമെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details