പീഡനക്കേസിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും - Man awarded 10-year jail term for raping girl
2018 മാർച്ച് ആറിന് അസോത്തർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ലക്‌നൗ:ഉത്തർപ്രദേശിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പ്രതി നീരജ് പാസ്വാനാണ് തടവും പിഴയും വിധിച്ചത്. 2018 മാർച്ച് ആറിന് അസോത്തർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രഭാത കൃത്യങ്ങൾക്കായി കാട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി നീരജ് പാസ്വാൻ കുറ്റക്കാരനാണെന്ന് ജഡ്ജ് അനുഭവ് ദ്വിവേദി കണ്ടെത്തിയതിനെ തുടർന്നാണ് തടവും പിഴയും വിധിച്ചതെന്ന് സർക്കാർ അഭിഭാഷകൻ സഹദേവ് ഗുപ്ത പറഞ്ഞു.