ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍ - യുപി സര്‍ക്കാര്‍
മതം മാറി വിവാഹം കഴിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് വ്യവസ്ഥ.
![ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍ UP love Jihad ordinance love Jihad news യുപി സര്‍ക്കാര്‍ ലൗ ജിഹാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9651854-thumbnail-3x2-k.jpg)
ലൗ ജിഹാദ് നിരോധിച്ച് യുപി സര്‍ക്കാര്‍
ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഓര്‍ഡിനൻസ് പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത്തരം വിവാഹങ്ങളെ ലൗ ജിഹാദ് എന്നാണ് ബിജെപി വിശദീകരിക്കുന്നത്. മതം മാറി വിവാഹം കഴിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നാണ് പുതിയ വ്യവസ്ഥ. വിധി വിരുദ്ധ് ധര്‍മാന്തരൻ 2020 എന്ന പേരിലാണ് യോഗി സര്‍ക്കാര്‍ ഓര്‍ഡിനൻസ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഓര്‍ഡിനൻസ് പ്രകാരം അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം.
Last Updated : Nov 24, 2020, 7:48 PM IST