ലഖ്നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീകൊളുത്തി കൊലപ്പെടുത്തി. ബൽറാംപൂർ സ്വദേശി രാകേശ് സിങും സുഹൃത്തുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ തീകൊളുത്തി കൊലപ്പെടുത്തി - ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഉത്തർപ്രദേശ്
അതേസമയം, കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ ഭാര്യക്ക് സാമ്പത്തിക സഹായമായി ജില്ല ഭരണകൂടം അഞ്ച് ലക്ഷം രൂപ നൽകി. ബൽറാംപൂർ പഞ്ചസാര മിൽ മാനേജ്‌മെന്റ് അവർക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.