ലഖ്‌നൗ: ഉത്തർപ്രദേശിൽ ദിവസവും 60,000 ലിറ്റർ ഹാൻഡ് സാനിറ്റൈസർ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇടിവി ഭാരതോട് പറഞ്ഞു.
ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ് - ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ്
കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ഇടിവി ഭാരതോട് പറഞ്ഞു
ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ്
സംസ്ഥാനത്ത് ഹാൻഡ് സാനിറ്റൈസർ ഉല്‍പാദനത്തിന് 52 പുതിയ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 21 പഞ്ചസാര മില്ലുകൾ, ഒമ്പത് ഡിസ്റ്റിലറികൾ, 22 സാനിറ്റൈസർ നിർമാണ കമ്പനികൾ എന്നിവയ്ക്ക് ഉൽപന്നം നിർമ്മിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. 200 മില്ലി പായ്ക്ക് ഹാൻഡ് സാനിറ്റൈസറിന് 100 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് നിർമാതാക്കൾക്കും വിൽപ്പനക്കാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.