ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിവിധ വകുപ്പുകള്‍ വഴി തന്നെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ സമയം കളയുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കാണ്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനില്‍ നിന്ന് നോട്ടീസ് ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്‌താവന. കേസുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
വിവിധ വകുപ്പുകള്‍ വഴി തന്നെ ഭീഷണിപ്പെടുത്തി സർക്കാർ സമയം കളയുകയാണെന്ന് പ്രിയങ്ക ഗാന്ധി. കാണ്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനില്‍ നിന്ന് നോട്ടീസ് ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്‌താവന.
പൊതു പ്രവര്‍ത്തക എന്ന നിലയില്‍ എന്‍റെ കടമ യുപിയിലെ ജനങ്ങളോടാണ്. അവരുടെ മുമ്പാകെ സത്യം മുന്നോട്ടു വെക്കുക മാത്രമാണ് തന്‍റെ ജോലിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. താന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചു മകളാണെന്നും അല്ലാതെ ചില പ്രതിപക്ഷ നേതാക്കളെ പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവ് അല്ലാത്തതിനാല്‍ സത്യം പറയുന്നത് തുടരുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കാണ്‍പൂരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സര്‍ക്കാരിനെ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തിന്‍റെ പേരില്‍ വസ്‌തുതകള്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. 57 പെണ്‍കുട്ടികളില്‍ അഞ്ച് കുട്ടികള്‍ ഗര്‍ഭിണികളായിരുന്നു. പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പോക്‌സോ കേസുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി അഭയ കേന്ദ്രത്തിലെത്തിയവരാണ് പെണ്‍കുട്ടികളെന്ന് ജില്ലാ മജിസ്ട്രേറ്റ് ബിആര്‍ തിവാരി വ്യക്തമാക്കി.