ലക്‌നൗ:പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികൾക്കായി ഇന്‍റേണ്‍ഷിപ്പ് പദ്ധതി കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌പൂർ സർവകലാശാലയിൽ തൊഴിൽ എക്‌സ്‌ചേഞ്ച് വകുപ്പ് സംഘടിപ്പിച്ച തൊഴിൽമേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികൾക്ക് ഇന്‍റേണ്‍ഷിപ്പ് പദ്ധതിയുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍ - ഗോരഖ്‌പൂർ സർവകലാശാല
ആറ് മാസം, ഒരു വർഷം എന്നീ കാലയളവുകളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന ഓരോ യുവാക്കൾക്കും എല്ലാ മാസവും 2500 രൂപ ഓണറേറിയമായി നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പദ്ധതി പ്രകാരം വിദ്യാർഥികളെ വിവിധ സാങ്കേതിക സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും ബന്ധിപ്പിക്കും. ആറ് മാസം, ഒരു വർഷം എന്നീ കാലയളവുകളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന ഓരോ യുവാക്കൾക്കും എല്ലാ മാസവും 2500 രൂപ ഓണറേറിയമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 1,500 രൂപ കേന്ദ്രസർക്കാരും 1,000 രൂപ സംസ്ഥാന സർക്കാരും നൽകും. ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാക്കിയ യുവാക്കൾക്ക് ജോലി ലഭിക്കാൻ സർക്കാർ സഹായിക്കും. ഇതിനായി എച്ച്ആർ വിഭാഗം തൊഴില്‍ സൃഷ്‌ടിക്കും. സംസ്ഥാനത്തെ സുരക്ഷക്കായി 20 ശതമാനം പെൺകുട്ടികളെ നിർബന്ധമായും പൊലീസ് വകുപ്പിൽ നിയമിക്കാന്‍ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.