കേരളം

kerala

ETV Bharat / bharat

ഉന്നാവ പെൺകുട്ടിയുടെ മരണം;  ഉത്തരവാദികള്‍ യു.പി സർക്കാരെന്ന് വൃന്ദ കാരാട്ട് - ന്യൂഡൽഹി വാർത്ത

പ്രതികൾ സമ്പന്ന കുടുംബത്തിൽ നിന്നായതുകൊണ്ട് പൊലീസ് കേസ് എടുത്തില്ലെന്നും ആരും തങ്ങൾക്കൊപ്പം ഉണ്ടായില്ലെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരി പറഞ്ഞുവെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

ഉന്നാവോ പെൺകുട്ടിയുടെ മരണം  യു.പി സർക്കാർ  വൃന്ദ കാരാട്ട്  സിപിഎം നേതാവ് വൃന്ദ കാരാട്ട്  ഉന്നാവോ കേസ്  Unnao rape victim  U.P case  vrinda karat  CPIM leader  ന്യൂഡൽഹി വാർത്ത  newdelhi news
ഉന്നാവോ പെൺകുട്ടിയുടെ മരണം; യു.പി സർക്കാരാണ് ഉത്തരവാദികളെന്ന് വൃന്ദ കാരാട്ട്

By

Published : Dec 7, 2019, 8:53 PM IST

ന്യൂഡൽഹി: ഉന്നാവ പെൺകുട്ടിയുടെ മരണത്തിൽ ഉത്തർ പ്രദേശ് ബിജെപി സർക്കാറിനെ വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സർക്കാരുമാണ് സംഭവത്തിന് ഉത്തരവാദികളെന്നും വൃന്ദ കാരാട്ട് പറഞ്ഞു. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ ഉത്തർപ്രദേശ് സർക്കാരും പൊലീസും എവിടെയായിരുന്നുവെന്നും, മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥരാണെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

പ്രതികൾ സമ്പന്ന കുടുംബത്തിൽ നിന്നായതുകൊണ്ട് പൊലീസ് കേസ് എടുത്തില്ലെന്നും ആരും തങ്ങൾക്കൊപ്പം ഉണ്ടായില്ലെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരി പറഞ്ഞുവെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി 11.40ഓടെ ഡല്‍ഹി സഫ്‌ദര്‍ജങ് ആശുപത്രിയിലാണ് പെണ്‍കുട്ടി മരണത്തിന് കീഴങ്ങിയത്.

ABOUT THE AUTHOR

...view details