ഹത്രാസ് സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നൽകി - SIT probing Hathras incident to submit its report by 10 days
അന്വേഷണം പൂർത്തിയാകാത്തതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് സമയം നീട്ടി നൽകിയത്
ഹത്രാസ് സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടി ടീമിന് സമയം നീട്ടി നൽകി
ലഖ്‌നൗ: ഹത്രാസ് സംഭവം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയം പത്ത് ദിവസം കൂടി നീട്ടി നൽകി. അന്വേഷണം പൂർത്തിയാകാത്തതിനെ തുടർന്നാണ് തീരുമാനമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനിശ് കുമാർ പറഞ്ഞു. സെപ്‌റ്റംബർ 30ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഏഴ് ദിവസമാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമയം നൽകിയിരുന്നത്.