ലക്നൗ: യുപിയിൽ വീട്ടിൽ കയറി പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപേയി പീഡിപ്പിച്ചു. റവന്യൂ ഉദ്യോഗസ്ഥനയായ സുഷി പട്ടേൽ, മറ്റ് രണ്ട് പേർ എന്നിവർ ചേർന്നാണ് തന്നെ തട്ടികൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എതിർക്കാൻ ശ്രമിച്ചെങ്കിലും അമ്മയെ തല്ലി താഴെയിട്ട് തന്നെ ബലമായി കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. ഓടി കൊണ്ടിരുന്ന കാറിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇടക്ക് വച്ച് കാർ നിർത്തിയപ്പോർ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
യുപിയിൽ വീട്ടിൽ നിന്നും 18 കാരിയെ തട്ടിക്കൊണ്ടുപേയി പീഡിപ്പിച്ചു - റവന്യൂ ഉദ്യോഗസ്ഥൻ
പ്രതികളായ റവന്യൂ ഉദ്യോഗസ്ഥൻ സുഷി പട്ടേൽ, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

യുപിയിൽ വീട്ടിൽ കയറി 18 കാരിയെ തട്ടിക്കൊണ്ടുപേയി പീഡിപ്പിച്ചു
പ്രതികൾക്കെതിരെ ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ ഗിരിന്ദ്ര സിംഗ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.