ലക്നൗ:മുൻ ക്രിക്കറ്റ് കളിക്കാരന്‍ പ്രവീൺ കുമാര്‍ അയല്‍വാസിയേയും അദ്ദേഹത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകനേയും ആക്രമിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇരുവരും അയല്‍വാസികളാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായണൻ പറഞ്ഞു.
മുന്‍ ക്രിക്കറ്റര്‍ പ്രവീണ്‍കുമാറിനെതിരെ പരാതിയുമായി അയല്‍വാസി - Former cricketer Praveen Kumar
പ്രവീൺ കുമാര്‍ അയല്‍വാസിയായ ദീപക് ശർമയേയും അദ്ദേഹത്തിന്‍റെ ഏഴ് വയസുള്ള മകനെയും മര്‍ദിച്ചതായാണ് പരാതി
മുൻ ക്രിക്കറ്റ് കളിക്കാരന്‍ പ്രവീൺ കുമാര്‍
എന്നാൽ, പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതായും കേസ് അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായി ബന്ധപ്പെട്ടതായതിനാൽ ഉന്നത അധികാരികളെ സമീപിക്കാൻ പറഞ്ഞതായും ആക്രമത്തിനിരയായ ദീപക് ശർമ ആരോപിച്ചു. ബസ് സ്റ്റോപ്പിലുരുന്ന തന്നെയും മകനെയും കാറില്‍ വന്നിറങ്ങിയ പ്രവീണ്‍കുമാര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ദീപക് ശര്‍മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കേസ് പിന്‍വലിക്കാനായി പൊലീസ് ഉപദേശിക്കുന്നതായും ദീപക് പറയുന്നു.