കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിലെ കൊവിഡ് പരിശോധന രണ്ട് കോടി പിന്നിട്ടു - Yogi Adityanath government

രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം രണ്ട് കോടി പിന്നിടുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

Yogi Adityanath government Corona testing  Covid-19 testing Uttar Pradesh  Covid-19 testing  കൊവിഡ് പരിശോധന  യുപിയിലെ കൊവിഡ് പരിശോധന  രണ്ട് കോടി പിന്നിട്ട് യുപിയിലെ കൊവിഡ് പരിശോധന  ഉത്തർ പ്രദേശ് കൊവിഡ് പരിശോധന  Yogi Adityanath government  up covid test crossed 2 crore
ഉത്തർപ്രദേശിലെ കൊവിഡ് രോഗികൾ രണ്ട് കോടി പിന്നിട്ടു

By

Published : Dec 6, 2020, 12:22 PM IST

ലഖ്‌നൗ: രാജ്യത്ത് രണ്ട് കോടി കൊവിഡ് പരിശോധന നടത്തിയ ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ്. ഇതുവരെ ഒരു സംസ്ഥാനവും ഈ അളവിൽ കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ്‌ പറഞ്ഞു. കൊവിഡിന്‍റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ കൊവിഡ് പരിശോധന, രോഗികളെ കണ്ടെത്തൽ, ചികിത്സ തുടങ്ങിയവ വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഉത്തർ പ്രദേശിൽ 24 മണിക്കൂറിൽ 29 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിരുന്നു. പുതുതായി സംസ്ഥാനത്ത് 325 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ 24 മണിക്കൂറിൽ 36,011പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 96,44,222 ആയി ഉയർന്നു. 4,03,248 കൊവിഡ് രോഗികളാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 91,00,792 പേർ രോഗമുക്തി നേടി. 482 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,40,182 ആയി ഉയരുകയും ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details