ഉത്തര്‍ പ്രദേശ്:ഉജ്ജയിന്‍ മഹാകല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ബി.എസ്.പി നേതാവും കൗണ്‍സിലറുമായ സദ്ദാം ഹുസൈന്ന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അലിഗഡിലെ ബി.ജെ.പി യുവ നേതാവ് മുകേഷ് ലോദി നല്‍കിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വികാസ് ദുബെ അറസ്റ്റ് ചെയ്തത് ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു.
വിവാദ പ്രസ്താവന; ബി.എസ്.പി നേതാവ് സദ്ദാം ഹുസൈനെതിരെ കേസ് - വികാസ് ദുബെ
അലിഘഡിലെ ബി.ജെ.പി യുവ നേതാവ് മുകേഷ് ലോദി നല്‍കിയ പരാതിയിലാണ് കേസ്. ഉജ്ജയിന്‍ മഹാകല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിലാണ് കേസെന്നും പൊലീസ്
അറസ്റ്റിന് പിന്നാലെ ക്ഷേത്രം തീവ്രവാദികളുടെ കേന്ദ്രമാണെന്ന് സദ്ദാം ഹുസൈന്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാണ് പരാതി. സദ്ദാം ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്ത് കടുത്ത നടപടിയെടുകണമെന്ന് അധികൃതരോട് താന്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം മുകേഷ് ലോദിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റിഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ദുബെയെ കഴിഞ്ഞ ആഴ്ചയിലാണ് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.