ലഖ്‌നൗ:യുപിയിൽഅമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 15കാരിയായ പെൺകുട്ടിയെ വീട്ടിൽ കസ്റ്റഡിയിൽ തുടരും. റെയിൽവേ മെഡിക്കൽ ഓഫീസർ വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വസതിയിൽ വിന്യസിച്ചിട്ടുണ്ട്. കടുത്ത വിഷാദവും ഭ്രമാത്മകതയും ബാധിച്ച പെൺകുട്ടിയെ ഹാജരാക്കിയ ജുവനൈൽ കോടതി മെഡിക്കൽ മേൽനോട്ടത്തിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി വിധിക്കുകയായിരുന്നു.
കസ്റ്റഡിയിലാണെങ്കിലും വീട്ടിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അപേക്ഷ സമർപ്പിച്ചു. തുടർന്ന് ബാല മനോരോഗവിദഗ്ദ്ധരുടെ പരിശോധനയ്ക്കായി പെൺകുട്ടിയെ കെജിഎംയുവിലേക്ക് കൊണ്ടുപോയി.