ചൂതാട്ടക്കാരെ പിടികൂടാനായി യുപി പൊലീസ് എത്തി; തല്ലിച്ചതച്ച് നാട്ടുകാർ - മധ്യപ്രദേശ്
ഷാജഹാൻപൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പത്തോളം പൊലീസുകാർക്കാണ് മർദനമേറ്റത്

ലക്നൗ:ചൂതാട്ടം കളിച്ച പ്രതികളെ പിടികൂടാനായി മധ്യപ്രദേശിലെത്തിയ ഉത്തര്‍പ്രദേശ് പൊലീസിനെ നാട്ടുകാര്‍ കൂട്ടംകൂടി മര്‍ദിച്ചു. മധ്യപ്രദേശിലെ ബാർചോളി ഗ്രാമത്തിലാണ് സംഭവം. ഷാജഹാൻപൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പത്തോളം പൊലീസുകാർക്കാണ് മർദനമേറ്റത്. ചൂതാട്ടം കളിച്ചെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചതാണ് പ്രശ്നത്തിന് തുടക്കമായത്. ഗ്രാമവാസികൾ രണ്ട് പൊലീസുകാരെ ബന്ദികളാക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. മധ്യപ്രദേശ് പൊലീസ് സ്ഥലത്തെത്തിയാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന്‍റെ വീഡിയോ ദൃസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊലീസുകാർ യൂണിഫോമിലായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.