കേരളം

kerala

ETV Bharat / bharat

പൊലീസ് സ്റ്റേഷനില്‍ മകനെ വെടിവച്ച് കൊന്നു - latest crime news in up

പൊലീസ് സ്റ്റേഷനുള്ളില്‍ അച്ഛനും മകനും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ചൗരി ചൗര പൊലീസ് സ്റ്റേഷനിലാണ് സംഭവം.

മകനെ വെടിവച്ച് കൊന്നു

By

Published : Oct 25, 2019, 11:04 AM IST

ലഖ്നൗ: പൊലീസ് സ്റ്റേഷനുള്ളില്‍ ഹെഡ് കോൺസ്റ്റബിൾ മകനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ചൗരി ചൗര പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനുള്ളില്‍ അരവിന്ദ് യാദവും മകന്‍ വികാസ് യാദവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തോക്ക് ഉപയോഗിച്ച് വികാസ് യാദവിനെ വെടിവെക്കുകയായിരുന്നു. വികാസ് യാദവ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

സംഭവത്തില്‍ പ്രതി അരവിന്ദ് യാദവിനെ പൊലീസ് പിടികൂടി. ഇയാളുടെ ലൈസൻസുള്ള തോക്കും പൊലീസ് പിടിച്ചെടുത്തു. കൊല്ലപ്പെട്ട വികാസ് യാദവ് ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകനാണ്.

ABOUT THE AUTHOR

...view details