പട്രോളിങ്ങിനിടെ വാഹനാപകടം; യുപിയിൽ പൊലീസുകാരൻ മരിച്ചു - പട്രോളിങ്ങിനിടെ വാഹനാപകടം
ബൈക്ക് കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്
UP
ലക്‌നൗ: ഉത്തർപ്രദേശിലെ സിക്കന്ദർപൂരിൽ പട്രോളിങ്ങിനിടെയുണ്ടായ ബൈക്കപകടത്തിൽ പൊലീസുകാരൻ മരിച്ചു. ബൈക്ക് കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്. കോൺസ്റ്റബിൾ ഉദ്യോഗസ്ഥനായ സുശീൽ (33) ആണ് അപകടത്തിൽ മരിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ പ്രഭാകർ യാദവ് (32) ആശുപത്രിയിൽ ചികിത്സയിലാണ്.