യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കും - UP CM
രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന്‍റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായാണ് സന്ദർശനം.
![യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കും ഉത്തർ പ്രദേശ് യുപി രാമക്ഷേത്രം യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അയോധ്യ ലഖ്‌നൗ Yogi Adityanath UP Utter Pradesh Ayodya Ayodya Ram Temple UP CM cm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8256916-500-8256916-1596274274410.jpg)
യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കും
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കും. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന്‍റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തും. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് മഹന്ത് നൃത്യ ഗോപാൽ ദാസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കും.