ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് യോഗി ആദിത്യനാഥ് - ഉത്തര്‍പ്രദേശ് പീഡനം
സംഭവത്തില്‍ പ്രതികളെല്ലാം അറസ്റ്റിലായതായും കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലക്‌നൗ:ഉന്നാവോയില്‍ പീഡനക്കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തില്‍ പ്രതികളെല്ലാം അറസ്റ്റിലായതായും കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. ബലാത്സംഗക്കേസില്‍ കോടതിയില്‍ വാദം കേൾക്കാന്‍ പോകുന്നതിനിടെയായിരുന്നു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് പ്രതികൾ തീകൊളുത്തിയത്. വെള്ളിയാഴ്‌ച രാത്രി 11.40ഓടെയായിരുന്നു ഡല്‍ഹി സഫ്‌ദര്‍ജങ് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണത്തിന് കീഴങ്ങിയത്.