കേരളം

kerala

ETV Bharat / bharat

ബാബറി മസ്‌ജിദ് പൊളിക്കല്‍ വാര്‍ഷികം; യുപിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം - അയോധ്യ കേസ്

ഡിസംബര്‍ ആറിനാണ് ബാബറി മസ്‌ജിദ് പൊളിക്കല്‍ വാര്‍ഷികം.

ബാബറി മസ്‌ജിദ് പൊളിക്കല്‍ വാര്‍ഷികം

By

Published : Nov 24, 2019, 9:36 AM IST

ലക്‌നൗ: ബാബറി മസ്‌ജിദ് പൊളിച്ചിട്ട് 27 വര്‍ഷം തികയുന്ന കാലയളവില്‍ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിസംബര്‍ ആറിനാണ് ബാബറി മസ്‌ജിദ് പൊളിക്കല്‍ വാര്‍ഷികം. നവംബര്‍ 9 ന് അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കുന്നത്. ഡിസംബര്‍ 15 വരെ സുരക്ഷ ശക്തമാക്കും. മത നേതാക്കന്മാരോടും സമാധാന കമ്മിറ്റികളുമായും നിരന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details