ലക്നൗ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ പൗരന്മാരും സമാധാനം പാലിക്കണം ഓരോ പൗരനും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് സമാധാനം കാത്തുസൂക്ഷിക്കുന്നതിനായി എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി മീററ്റ് ജില്ലയില്‍ തിങ്കളാഴ്ച ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാറും ജില്ലാ മജിസ്ട്രേറ്റ് അനില്‍ ദിംഗ്രയും അറിയിച്ചു.
പൗരത്വഭേദഗതി നിയമം; വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് യോഗി ആദിത്യനാഥ് - മീററ്റ്
എല്ലാ പൗരന്മാരും സംയമനം പാലിക്കണമെന്നും ഓരോ പൗരനും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗി ആദിത്യനാഥ്
![പൗരത്വഭേദഗതി നിയമം; വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് യോഗി ആദിത്യനാഥ് UP: CM appeals public to maintain peace not to believe in rumours regarding CAA പൗരത്വഭേദഗതി നിയമം; വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് യോഗി ആദിത്യനാഥ് യോഗി ആദിത്യനാഥ് ലക്നൗ പൗരത്വ ഭേദഗതി നിയമം മീററ്റ് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5385080-725-5385080-1576450111024.jpg)
പൗരത്വഭേദഗതി നിയമം; വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് യോഗി ആദിത്യനാഥ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ അലിഗഡിലും ഇന്‍റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്നാഴ്ചയോളം സർവകലാശാല അടച്ചിടുമെന്ന് എ.എം.യു രജിസ്ട്രാർ അബ്ദുൽ ഹമീദ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ശീതകാല അവധിക്കാലം പ്രഖ്യാപിച്ചുവെന്നും ജനുവരി അഞ്ചിന് സർവകലാശാല വീണ്ടും തുറക്കുമെന്നും അതിനുശേഷം പരീക്ഷകൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും രജിസ്ട്രാര്‍ പറഞ്ഞു.
Last Updated : Dec 16, 2019, 7:10 AM IST