കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ മൂന്നാം ക്ലാസ് വിദ്യാർഥി സീനിയറെ കുത്തി - third class student stabbed senior

ഒമ്പത് വയസുകാരന്‍ അമീറിനാണ് കുത്തേറ്റത്. വാക്കേറ്റം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

യുപി: മൂന്നാം ക്ലാസ് വിദ്യാർഥി സീനിയറെ കുത്തി

By

Published : Sep 19, 2019, 11:18 AM IST

Updated : Sep 19, 2019, 12:41 PM IST

ലക്‌നൗ: ഷംലി ജില്ലയിലെ ജലാലാബാദില്‍ നാലാം ക്ലാസുകാരനെ മൂന്നാം ക്ലാസുകാരന്‍ കുത്തി പരിക്കേൽപ്പിച്ചു. ഒമ്പത് വയസുകാരന്‍ അമീറിനാണ് കുത്തേറ്റത്. കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം കുട്ടികൾ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റ അമീറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീറിനെ കുത്തിപ്പരിക്കേൽപ്പിച്ച എട്ടുവയസുകാരൻ ഒളിവിലാണ്. കുട്ടിക്കായുള്ള തെരച്ചിൽ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Last Updated : Sep 19, 2019, 12:41 PM IST

ABOUT THE AUTHOR

...view details