ഉത്തർപ്രദേശിലെ ക്വാറി അപകടം; മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി - സോൺഭദ്ര ജില്ല
സോൺഭദ്ര ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് അപകടം നടന്നത്.

ഉത്തർപ്രദേശിലെ ക്വാറി അപകടം; മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി
ലക്‌നൗ: സോൺഭദ്ര ജില്ലയിലെ പാറ ക്വാറിയിൽ നടന്ന അപകടത്തിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. പാറക്കിടയിൽ കുടുങ്ങിപ്പോയ മൂന്ന് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഗുലാബ് (26), രാം പ്രഹ്ലാദ് (25), ശിവ്ചരൻ (35) എന്നിവരാണ് മരിച്ചത്. രണ്ട് തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്‌ച കണ്ടെത്തിയിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരമാണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. സംഭവത്തിൽ ക്വാറി ഉടമ സുരേഷ് കേശ്രിക്കെതിരെ കേസെടുത്തിട്ടുണ്ട്.