ലഖ്‌നൗ:ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി ഉത്തർപ്രദേശിൽ വ്യാഴാഴ്ച മുതൽ രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) തെറ്റായി പ്രചരിപ്പിക്കുന്നത് തടയാൻ ബിജെപി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണം ആരംഭിക്കുമെന്നും യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. പൗരത്വ നിയമത്തെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഈ വിഷയത്തിൽ സംസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമങ്ങൾക്ക് ആക്കം കൂട്ടിയത് പ്രതിപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി രജിസ്ട്രേഷൻ കാമ്പയിന്‍ ആരംഭിക്കാന്‍ ബിജെപി - ഇന്ത്യൻ പൗരത്വം തേടുന്ന അഭയാർഥികൾക്കായി രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിക്കാൻ ബിജെപി
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കാണ് സിഎഎ ആവശ്യമെന്ന് യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു
പൗരത്വ ഭേദഗതി നിയമത്തിന്‍റെ വസ്‌തുതകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി ഡിസംബർ 26 മുതൽ ജനുവരി 25 വരെ സംസ്ഥാനത്തുടനീളം ബിജെപി പ്രചരണം നടത്തും. പാർട്ടി പ്രവർത്തകർ ഗ്രാമീണ മേഖലയിലെ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അവ മാറ്റി നിയമത്തെക്കുറിച്ച് വ്യക്തമാക്കും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കാണ് സിഎഎ ആവശ്യമെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. മുസ്‌ലിംകളെ സിഎഎ ബാധിക്കില്ലെന്നും ഉറപ്പ് നൽകും. 2019 ലെ പുതിയ പൗരത്വ ഭേദഗതി നിയമപ്രകാരം അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെ തിരിച്ചറിയാനും സമീപിക്കാനും പൗരത്വം നേടാൻ സഹായിക്കാനും ബിജെപി ഇതിനകം തന്നെ എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.