ലക്നൗ:ഉത്തർപ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോക്‌ടറുടെ നിർദേശപ്രകാരം താൻ ഹോം ക്വാറന്‍റൈനിലാണെന്നും അദ്ദേഹം ട്വിറ്റ് ചെയ്‌തു.
ഉത്തർപ്രദേശ് ബിജെപി പ്രസിഡന്‍റിന് കൊവിഡ് സ്ഥിരീകരിച്ചു - 'UP BJP chief tests positive for COVID-19'
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമായെന്നും തുടർന്ന് കൊവിഡ് സ്ഥിരീകരിച്ചെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു
ഉത്തർ പ്രദേശ് ബിജെപി പ്രസിഡന്‍റിന് കൊവിഡ് സ്ഥിരീകരിച്ചു
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമായെന്നും തുടർന്ന് കൊവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനക്ക് വിധേയമാകണം. ആവശ്യമെങ്കിൽ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.